" നാട്യപ്രധാനം നഗരം ദാരിദ്രം നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധം "

Monday, 3 March 2014

സോയാബീന്‍ തോരന്‍



വേണ്ട സാധനങ്ങള്‍ 
1) സോയാബീന്‍ പുഴുങ്ങിയത് - ഒരു കപ്പ്‌
2) ചീരയില അരിഞ്ഞത്‌ - കാല്‍ കപ്പ്‌
3) പപ്പായ ഗ്രേട്ടു ചെയ്തത് - രണ്ടു കപ്പ്‌
4) തേങ്ങ ചുരണ്ടിയത് - കാല്‍ കപ്പ്‌
5) ചെറിയ ഉള്ളി - ആറ് 
6) കാന്താരിമുളക് - ആറ് 
7) ജീരകം - അര ടീസ് സ്പൂണ്‍
8) വെളുത്തുള്ളി - ആറു അല്ലി
9) കറിവേപ്പില - നാലു തണ്ട്
10) ഉപ്പു - ആവശ്യത്തിനു
11) എണ്ണ - ഒരു ടീസ് സ്പൂണ്‍
12) മഞ്ഞള്‍പ്പൊടി - കല്‍ ടീസ് സ്പൂണ്‍
ചെയ്യുന്ന രീതി
ഒരു പത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് തളിച്ച് തോരന്‍ കൂട്ട് ( തേങ്ങ, മുളക്, ജീരകം, വെളുതുളീ, ചുവന്നുള്ളീ ,മുളക് എന്നിവ ചതച്ചത് ) ഇട്ടു ഇളക്കി പച്ചമണം മാറിക്കിട്ടുമ്പോള്‍ പപ്പായ ഗ്രേട്ടു ചെയ്തതും സോയബീനും ഇട്ടു ഇളക്കി പത്രം അടച്ചുവച്ചു ചെറു തീയില്‍ അഞ്ചു മിനിട്ട് വേവിക്കുക. എന്നിട്ട് ചീരയിലയിട്ടു നന്നായി ഇളക്കി വെള്ളമയം മാറാന്‍ അഞ്ചു മിനിട്ടുകൂടി ഉലര്‍ത്തുക.


No comments:

Post a Comment