. കേരള സദ്യയുടെ പ്രേധാന വിഭവം ചോറാണ് മറ്റ് പ്രധാന കറികള്‍ താഴെ പറയുന്നു . മറ്റൊരു പ്രധാന സവിശേഷത സദ്യ വിളബുന്നത് വാഴയിലയില്‍ ആണ് . ചൂട് ചോറും കറികളും ഇലയില്‍ വീഴുമ്പോള്‍ ഒരു പ്രേത്യേക സ്വാദ് ഉണ്ടാകുന്നു .
കേരളത്തിന്റെ പരമ്പരാഗത സസ്യഭക്ഷണമായ സദ്യ വാഴയിലയിലാണ് വിളമ്പുന്നതെന്ന് ഏവര്‍ക്കും അറിയാമായിരിക്കും എന്നാല്‍ സദ്യ വിളമ്പുന്നതിന്റെ പരമ്പരാഗത രീതി പുതിയ തലമുറയ്ക്ക് അത്ര പരിചിതമല്ലെന്നതാണ് സത്യം. ഉണ്ണാനിരിക്കുന്നയാളിന്റെ ഇടതുവശത്തേക്ക് അഗ്രം വരത്തക്കവിധമാണ് ഇലയിടേണ്ടത്. 14 കറികളില്‍ കൂടുതലുള്ളപ്പോഴാണ് ശാസ്ത്രീയമായി സദ്യ എന്ന് പറയാനാകുക.
ചെറുപഴം, ശര്‍ക്കര ഉപ്പേരി, ഉപ്പേരി, പപ്പടം, അച്ചാറുകള്‍, ഇഞ്ചിക്കറി, തോരന്‍, കാളന്‍, ഓലന്‍, അവിയല്‍, പച്ചടി, കിച്ചടി എരിശേരി, കൂട്ടുകറി എന്ന ക്രമത്തില്‍ ഇടത്തു നിന്ന് വലത്തോട്ട് ഇലയുടെ മുകളില്‍ കറികള്‍ വിളമ്പും.
ഇലയുടെ പകുതിക്കു താഴെയാണ് ചോറുവിളമ്പുക. ചെറുപരിപ്പും നെയ്യും ചേര്‍ത്തുണ്ടാക്കുന്ന പരിപ്പുകറിയാണ് ചോറിനൊപ്പം ആദ്യം വിളമ്പേണ്ടത്. വിവിധ പച്ചക്കറികള്‍ക്കൊപ്പം ഉള്ളി, മുളക്, മല്ലി, തുവര, കായം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന സാമ്പാര്‍ ഇതെത്തുടര്‍ന്നു വിളമ്പും. ചിലയിടങ്ങളില്‍ കാളന്‍ ചോറിനൊപ്പമാണ് വിളമ്പുക.
തുടര്‍ന്ന് വിവിധ പായസങ്ങള്‍. പാലട പ്രഥമന്‍ തന്നെയാണ് സദ്യയില്‍ പ്രധാനി. പായസത്തിനൊപ്പമാണ് പഴവും കഴിക്കേണ്ടത്. പായസത്തിനു ശേഷം രസം കൂട്ടിക്കഴിക്കുന്നതിനായി വീണ്ടും ചോറുവിളമ്പും. കുരുമുളകു പൊടിയും പുളിയും ചേര്‍ത്താണ് സുഗന്ധമുള്ള രസം ഉണ്ടാക്കുന്നത്. പച്ചമോരില്‍ മഞ്ഞള്‍പൊടിയും മുളകു പൊടിയും ഇട്ട് ചൂടാക്കിയെടുക്കുന്ന കാളനും തുടര്‍ന്ന് ഇഞ്ചിയും പച്ചമുളകുമിട്ട പച്ചമോരും വിളമ്പുന്നതോടെ സദ്യ പൂര്‍ണമാകുന്നു.
പ്രാദേശികമായും വിവിധ ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസരിച്ചും ഈ രീതികളില്‍ വ്യത്യാസങ്ങളുമുണ്ട്.
പരിപ്പ്
നെയ്യ
ഉപ്പേരി
ശര്‍കര വരട്ടി
പപ്പടം
പഴം
കാളന്‍
പച്ചടി
കിച്ചടി
അവിയല്‍
കൂട്ടുകറി
സാമ്പാര്‍
ഇഞ്ചിക്കറി
അച്ചാര്‍
തോരന്‍ (വരവ്)
പായസം

No comments:
Post a Comment