" നാട്യപ്രധാനം നഗരം ദാരിദ്രം നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധം "

Friday, 7 March 2014

Egg Roast

മുട്ട പുഴുങ്ങിയത് - മൂന്ന് 
സവാള - മൂന്ന് , നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് 
പച്ച മുളക് - രണ്ടെണ്ണം , നീളത്തില്‍ കീറിയത് 
കറിവേപ്പില - രണ്ട് തണ്ട് 
തക്കാളി -ഒരു വലുത് - നീളത്തില്‍ കീറിയത് 
ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒന്നര സ്പൂണ്‍ 
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു സ്പൂണ്‍ 
ഗരം മസാല - ഒരു സ്പൂണ്‍
മുളക് പൊടി - ഒരു സ്പൂണ്‍
കാശ്മീരി മുളക് പൊടി - ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി - അര സ്പൂണ്‍
ജീരകം പൊടിച്ചത് - കാല്‍ സ്പൂണ്‍
മല്ലിപൊടി - ഒരു സ്പൂണ്‍
എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
ഉപ്പു - പാകത്തിന്
വെള്ളം - അര ഗ്ലാസ്‌
ചെയ്യുന്ന രീതി

എണ്ണ ചൂടാക്കി ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി എന്നിവ വഴറ്റി അതില്‍ സവാള ഇട്ടു നന്നായി വഴറ്റുക. മറ്റൊരു പാനില്‍ മസാലകള്‍ (ജീരകം പൊടിച്ചത് ഒഴികെ ) നന്നായി മൂപ്പിക്കുക. സവാള നല്ല ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം മസാല ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ വെള്ളമൊഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ ജീരകം പൊടിച്ചത് ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങി മുട്ട നടുവേ മുറിച്ചത് ഇതിലിടുക.


Monday, 3 March 2014

അവിയല്‍..

ചേരുവകള്‍ 

തക്കാളി - രണ്ട് . 
ഉരുളക്കിഴങ്ങ്‌ - രണ്ട് 
വെണ്ടക്ക - മൂന്ന്
വഴുതനങ്ങ - ഒന്ന്
ചേമ്പ്‌ - രണ്ട്
ചേന - 200 ഗ്രാം
വെള്ളരിക്ക - ൨൫൦ ഗ്രാം
പച്ച മാങ്ങ ഒരു കഷണം
നേന്ത്രക്കായ - ഒന്ന്
കാരറ്റ്‌ -രണ്ട്
മുരിങ്ങക്കോല്‌ 2 എണ്ണം
തേങ്ങാ ചിരകിയത്‌ 1/2 കപ്പ്‌
പച്ചമുളക്‌ - ഇട്ടു എണ്ണം
ചെറിയ ഉള്ളി - ആറു എണ്ണം.
ചെറിയ ജീരകം - ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍
കറിവെപ്പില ഒരു തണ്ട്‌.
വെളിച്ചെണ്ണ - 20ml.
തയ്യാറാക്കുന്ന വിധം

ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള പച്ചക്കറികള്‍ നന്നായി കഴുകി ചെറുതായി മുറിച്ച്‌, ഉപ്പു ചേര്‍ത്ത്‌ വേവിച്ചെടുക്കുക.പന്ത്രണ്ടു മുതല്‍ പതിനേഴു വരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക (നന്നായി അരയ്ക്കാന്‍ പാടില്ല ! ചെറുതായി ഒതുക്കിയെടുത്താല്‍ മതി). വെന്ത പച്ചക്കറിയില്‍ അരപ്പും കറിവേപ്പിലയും കൂടി ചേര്‍ത്ത്‌ നല്ലതുപോലെ കുഴച്ചു വേവിക്കുക. വെന്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക്‌ വെളിച്ചെണ്ണ ഒഴിച്ച്‌ വാങ്ങി വയ്ക്കുക.



Extra special beef biryani

Ingredients
100ml/3½oz full-fat milk
1 heaped tsp saffron strands
1kg/2lbs 2oz braising steak, cut into bite-sized chunks
4 onions, peeled
4 garlic cloves, peeled
25g/1oz fresh root ginger, peeled and roughly chopped
2 fresh red chillies, deseeded and roughly chopped
5 cloves
2 tsp cumin seeds
2 tsp coriander seeds
¼ cinnamon stick
12 cardamom pods
2½ tsp sea salt flakes, plus extra to season
½ whole nutmeg, finely grated
135ml/4¾fl oz sunflower oil
200ml/7fl oz natural yoghurt
2 bay leaves
2 tsp caster sugar
325g/11½oz basmati rice
4 tbsp chopped fresh coriander
50g/2oz butter
To serve
50g/2oz sultanas
40g/1½oz flaked almonds
3 large free-range eggs
freshly ground black pepper
fresh coriander
Preparation method
Pour the milk into a small saucepan, add the saffron threads and heat gently for two minutes without boiling. Remove from the heat and set aside for 2-3 hours, preferably overnight.
Trim the beef of any hard fat and cut into bite-sized pieces. Heat two tablespoons of oil in the frying pan. Season the beef with salt and freshly ground black pepper and fry in 2-3 batches over a medium-high heat until browned on all sides. Transfer to a large, lidded saucepan.
While the beef is frying, roughly chop two of the onions and put in a food processor with the garlic, ginger and chillies. Add 50ml/2fl oz cold water and blend to a smooth paste.
Put the cloves, cumin, coriander, cinnamon, 1½ teaspoons salt and seeds from the cardamom pods into a pestle and mortar. Grind until a fine powder. Grate the nutmeg into the mixture and tip into the onion paste. Add plenty of freshly ground black pepper. Mix until all the ingredients are combined.
Add a further three tablspoons of oil into the same frying pan that was used to cook the beef and fry the spiced onion paste over a medium heat for around 10 minutes until lightly browned, stirring often. Place the mixture into the pan with the beef. Stir in the yoghurt, 450ml/16fl oz water and bay leaves. Place the pan over a low heat and bring to a gentle simmer. Cover with a lid and simmer gently for 1½ hours or until the beef is tender, stirring occasionally.
Remove the lid from the pan and stir in the sugar. Increase the heat and simmer the sauce for 10 minutes, or until reduced and thick. Add a little more salt and pepper to taste.
Toast the almonds in a non-stick frying pan and cook over a medium heat for 4-6 minutes. Stir the sultanas into the almonds and immediately tip into a heatproof bowl. Set aside to cool.
Cut the remaining two onions in half and slice thinly. Pour two tablespoons of oil into a frying pan and fry the onions for 6-8 minutes over a fairly high heat until softened and golden-brown, stirring frequently. Set aside.
Preheat the oven to 180C/350F/Gas 4.
Half-fill a large pan with water, add one teaspoon of salt and bring to the boil. Put the rice in a sieve and rinse under plenty of cold water. Stir the rice into the hot water and return to the boil. Cook for five minutes and drain well. Add the coriander and stir until well combined.
Transfer half the meat and sauce into a large, ovenproof dish. Spoon over half of the part-cooked rice and drizzle with half the soaked saffron threads and milk. Top with half the fried onions. Repeat the layers once more. Dot with the butter. Cover the dish with two layers of tightly fitting foil and bake for 30 minutes.
Hard-boil the eggs for nine minutes until firm and drain in a sieve under running water until cool enough to handle. Peel the eggs and cut into quarters.
Technique: How to boil eggs
How to boil eggs
Watch technique
1:29 mins
Remove the dish from the oven and discard the foil. Use a fork to lightly fluff the rice. Garnish with the freshly boiled eggs, scatter with toasted almonds and sultanas. Add a few fresh coriander leaves and serve.

tomato fish curry

Ingredients:
Fish : ½ kg
Tomato : 2 big
Chilly pdr : 2 Tsp
Coriander pdr : 2 Tsp
Turmeric pdr : ¼ Tsp
Roasted cumin pdr : ¼ Tsp
Fenugreek pdr : ¼ Tsp
Sliced shallots : 6
Sliced ginger : 2 Tsp
Coconut oil : 2 Tbsp
Green chilly : 2
Salt
Curry leaves
Coconut milk powder : 1 pkt (25gm)
Water : 1 ¾ cup

Clean and cut the fish into medium pieces. Grind tomato, chilly pdr, coriander pdr, turmeric pdr, and cumin pdr into a fine paste. Heat oil in a kadai and saute the sliced shallots and ginger for a few minutes. Add the grounded masala paste into this and saute it well. When the oil starts to separate from it, pour 1 cup of water into it and boil it. Then reduce the flame and put the fish pieces. Sprinkle the fenugreek powder and salt. Cover and cook it well. When the gravy starts to thicken, pour the coconut milk (dissolve the 25gm milk powder in ¾ cup water) into this and heat it for couple of minutes. Finally add the curry leaves and remove it from fire.

പാലട പായസം

വേണ്ട സാധനങ്ങള്‍ 
അട - 250 ഗ്രാം 
വെള്ളം - എട്ട് കപ്പ്‌ 
പാല്‍ - പത്ത് കപ്പ്‌ 
നെയ്യ് - ഒന്നര ടേബിള്‍ സ്പൂണ്‍ 
അണ്ടിപരിപ്പ് - 20 എണ്ണം
കിസ്മസ് - 20 എണ്ണം 
ഏലക്ക - എട്ട് എണ്ണം
അരി പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ചെയ്യുന്ന രീതി
ഒരു പത്രത്തില്‍ വെള്ളമൊഴിച്ച് തിളപ്പിച്ച്‌ അതില്‍ അട ഇട്ടു വേവിക്കുക. വെന്തശേഷം വെള്ളം വാര്‍ത്തു കളഞ്ഞു , തണുത്ത വെള്ളത്തില്‍ ഇട്ടു ഊറ്റി എടുക്കുക . ഒരു ഉരുളിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് വേവിച്ചു വച്ച അട ഇട്ടു ചെറു തീയില്‍ ഇളക്കുക. ഇതില്‍ ഒന്‍പതു കപ്പ്‌ പാല്‍ ചേര്‍ത്ത് തിളക്കുന്നതുവരെ നല്ലതുപോലെ ഇളക്കുക.ഇതില്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കി കൊണ്ടിരിക്കുക . അരിപ്പൊടി ഒരു കപ്പ്‌ പാലില്‍ കലക്കി തിളയ്ക്കുന്ന അടയില്‍ ചേര്‍ക്കുക. ഒരു ഫ്രൈ പാനില്‍ കുറച്ചു നെയ്യൊഴിച്ച് അണ്ടിപരിപ്പ്.കിസ്മസ് എന്നിവ മൂപ്പിച്ചു കോരി തിളയ്ക്കുന്ന അട പ്രേഥമിനില്‍ ചേര്‍ക്കുക. കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി ഏലക്ക പൊടി വിതറുക. ചെറു ചൂടോടെ ഉപയോഗിക്കുക.

Puli Inchi (Inchimpuli)

Ingredients 
Ginger(Inji) 50 Gms 
Tamarind (Puli) 100 Gms dissolved in water to make a potion/liquid 
Green Chillies 2-3 
Mustard seeds 1 tbsp
Bay leaves 2-3
Oil 2-3 tbsps
Red chilli powder and salt as per taste
A pinch of sugar/jaggery if required
Preparation
Cut ginger lengthwise into slices and again cut them lengthwise to get thin strips of ginger. Boil this ginger in water with green chillies, red chilli powder, salt and some jaggery (All as per taste). Make a potion of tamarind and add it to the boiling water. After boling for about 10 minutes put off the flame. Season the boiled potion, for this, heat 3 tea spoons of coconut oil in a spoon splutter one tea spoon of mustard with bay leaves. Garlic and tomatoes can also be added as per the taste



വെജ് കുറുമാ

ഉരുളക്കിഴങ്ങ് - രണ്ടെണ്ണം 
ഗ്രീന്‍ പീസ് - കാല്‍ കപ്പ്‌ 
കാരറ്റ് - രണ്ടെണ്ണം (നീളത്തില്‍ അരിഞ്ഞത് )
ബീന്‍സ് - അഞ്ചെണ്ണം (നീളത്തില്‍ അരിഞ്ഞത് ) 
കോളി ഫ്ലവര്‍ - കാല്‍ കപ്പ്‌ (ഇതളുകള്‍ ആക്കിയത് )
പച്ച മുളക് - അഞ്ചെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
സവാള - ഒന്നു (നീളത്തില്‍ അരിഞ്ഞത് )
കറിവേപ്പില - രണ്ട് തണ്ട്
കശുവണ്ടി വറുത്തത് - പത്തെണ്ണം
തേങ്ങാപാല്‍ (ഒന്നാം പാല്‍ )- അര കപ്പ്‌
രണ്ടാം പാല്‍ - ഒന്നര കപ്പ്‌
എണ്ണ - നാലു സ്പൂണ്‍
ഉപ്പ്- ആവശ്യത്തിനു
ഗ്രാമ്പൂ ചതച്ചത് - നാലെണ്ണം
തക്കോല - ഒന്നു
കറുവാപട്ട - രണ്ടു കഷ്ണം
ജാതിപത്രി - ഒരു ചെറിയ കഷ്ണം
ഏലയ്ക്ക ചതച്ചത് - ഒന്നിന്റെ പകുതി
ചെയ്യുന്ന രീതി
ഒരു പത്രത്തില്‍ ഒരുളക്കിഴങ്ങും, ഗ്രീന്‍ പീസും,കാരറ്റ് ,ബീന്‍സ്, കോളി ഫ്ലവര്‍ എന്നിവ അല്പം ഉപ്പ് ഇട്ടു അഞ്ചു മിനിട്ടു ആവിയില്‍ പുഴുങ്ങിയെടുക്കുക. എണ്ണ ചൂടാക്കി ഈ സുഗന്ധവ്യഞ്ജനങ്ങള്‍ ഒന്നു വഴറ്റുക. ഇതില്‍ സവാളയും പച്ചമുളകും ചേര്‍ത്ത് നന്നായി വാടുന്നത് വരെ വഴറ്റുക. ഇനി വേവിച്ച് വച്ചിരിക്കുന്ന പച്ചക്കറികള്‍ (ഉരുളക്കിഴങ്ങ് ഒഴികെയുള്ളവ ) ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ കറിവേപ്പില ചേര്‍ക്കുക . ഇനി ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഇനി ഇളക്കരുത്. ഇനി രണ്ടാം പാല്‍ ഒഴിച്ച് മൂടി വച്ചു തിളപ്പിക്കുക. പാല്‍ നന്നായി വറ്റി തുടങ്ങുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ശേഷം ഒന്നാം പാല്‍ ഒഴിക്കുക. തിള വരുന്നതിനു തൊട്ടു മുന്പ് അടുപ്പില്‍ നിന്നും വാങ്ങുക.വറുത്ത കശുവണ്ടി വിതറി ഉപയോഗിക്കാം




അവല്‍ വിളയിച്ചത് ...

ചുവന്ന അവല്‍ - അര കിലോ
ശര്‍ക്കര - ഒന്നര കിലോ
വെള്ളം - രണ്ട് ലിറ്റര്‍
തേങ്ങ ചുരണ്ടിയത് - നാല്
ഏലക്ക പൊടി - ഒരു ചെറിയ സ്പൂണ്‍
നെയ്യ് - അര കപ്പ്‌
തെങ്ങക്കൊത്ത് - രണ്ട് വലിയ സ്പൂണ്‍ 
കറുത്ത എള്ള് - രണ്ട് വലിയ സ്പൂണ്‍
പൊരി കടല - അര കപ്പ്‌
ചെയ്യുന്ന രീതി
ശര്‍ക്കര വെള്ള ചേര്‍ത്ത് അടുപ്പില്‍ വച്ച് ഉരുക്കി ഒരു ചെറു ഉരുളിയിലേക്ക് അരിചൊഴിക്കുക . ഇതില്‍ തേങ്ങ ചുരണ്ടിയത് ചേര്‍ത്ത് പാനി പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്ന് വാങ്ങുക . ചൂടാറിയശേഷം, ചെറുചൂടില്‍ അവല്‍ ചേര്‍ത്തിളക്കുക. കൂടെ ഏലക്ക പൊടിയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഒരു ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ തെങ്ങകൊത്ത് അരിഞ്ഞത്‌ ചേര്‍ത്ത് വറുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ എള്ളും, പൊരി കടലയും ചേര്‍ത്ത് ചെറുതായി മൂക്കുമ്പോള്‍ ഇ കൂട്ട് ചൂടോടെ അവല്‍ വിളയിച്ചതില്‍ ചേര്‍ത്ത് ഇളക്കുക. ഒരു പരന്ന പത്രത്തില്‍ അടച്ചു സൂക്ഷിച്ചാല്‍ ഏകദേശം ഒരു ആഴ്ച വരെ ഇരിക്കും.


സോയാബീന്‍ തോരന്‍



വേണ്ട സാധനങ്ങള്‍ 
1) സോയാബീന്‍ പുഴുങ്ങിയത് - ഒരു കപ്പ്‌
2) ചീരയില അരിഞ്ഞത്‌ - കാല്‍ കപ്പ്‌
3) പപ്പായ ഗ്രേട്ടു ചെയ്തത് - രണ്ടു കപ്പ്‌
4) തേങ്ങ ചുരണ്ടിയത് - കാല്‍ കപ്പ്‌
5) ചെറിയ ഉള്ളി - ആറ് 
6) കാന്താരിമുളക് - ആറ് 
7) ജീരകം - അര ടീസ് സ്പൂണ്‍
8) വെളുത്തുള്ളി - ആറു അല്ലി
9) കറിവേപ്പില - നാലു തണ്ട്
10) ഉപ്പു - ആവശ്യത്തിനു
11) എണ്ണ - ഒരു ടീസ് സ്പൂണ്‍
12) മഞ്ഞള്‍പ്പൊടി - കല്‍ ടീസ് സ്പൂണ്‍
ചെയ്യുന്ന രീതി
ഒരു പത്രത്തില്‍ എണ്ണ ഒഴിച്ച് കടുക് തളിച്ച് തോരന്‍ കൂട്ട് ( തേങ്ങ, മുളക്, ജീരകം, വെളുതുളീ, ചുവന്നുള്ളീ ,മുളക് എന്നിവ ചതച്ചത് ) ഇട്ടു ഇളക്കി പച്ചമണം മാറിക്കിട്ടുമ്പോള്‍ പപ്പായ ഗ്രേട്ടു ചെയ്തതും സോയബീനും ഇട്ടു ഇളക്കി പത്രം അടച്ചുവച്ചു ചെറു തീയില്‍ അഞ്ചു മിനിട്ട് വേവിക്കുക. എന്നിട്ട് ചീരയിലയിട്ടു നന്നായി ഇളക്കി വെള്ളമയം മാറാന്‍ അഞ്ചു മിനിട്ടുകൂടി ഉലര്‍ത്തുക.


Monday, 6 January 2014

ചുട്ടരച്ച തേങ്ങ ചമ്മന്തി

                                             ആവശ്യമായ ചേരുവകകള്‍

തേങ്ങ  ( ഉണക്കതേങ്ങ വലിയ കഷ്ണമായി മുറിച്ചത് ) അരമുറി
വറ്റല്‍ മുളക്                                                                   4- 5 എണ്ണം
ഉള്ളി                                                                               കാല്‍ ഭാഗം
ഉപ്പ്                                                                                 ആവശ്യത്തിനു
വാളന്‍ പുളി                                                                      നെല്ലിക്ക വലിപ്പം

ഉണ്ടാക്കുന്ന വിധം

    ആദ്യം തേങ്ങ വലിയ കഷ്ണം ആയി മുറിച്ചെടുക്കുക. അത് നല്ല കനല്‍ ഉള്ള തീയില്‍ കരിയാതെ ചുട്ടെടുക്കുക മുളകും കരിയാതെ ചുട്ടെടുക്കണം .  അതിനു ശേഷം ചുട്ട തേങ്ങ ,മുളക് ഉള്ളി ഇവ അരച്ചെടുക്കുക , ആവശ്യത്തിനു പുളി എന്നിവ ചേര്‍ക്കുക ......